Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 22:28 IST
Share News :
കോൺവെൻറ് മഠത്തിൽ മോഷണം: ഒരാൾ പിടിയിൽ
പറവൂർ: കോൺവെൻറ് മഠത്തിന്റെ വാതിൽ കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
തമിഴ്നാട് രാധാപുരം കുത്തൻകുള്ളി ചുണ്ടംകാട് ഡാനിയൽ (23) നെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് പറവൂത്തറ ഭാഗത്തുള്ള കോൺവെന്റിൽ നിന്ന് ഇരുപതിനായിരം രൂപയോളം ആണ് ഇയാൾ മോഷ്ടിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വലിയതുറ, ഞാറക്കൽ, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.
മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ് ഐ സുധീർ, എഎസ് ഐ ബിജു, എസ് സി പി ഒ മാരായ രാജേഷ്, ജോസഫ് എന്നിവർ ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.