Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2025 09:55 IST
Share News :
തിരൂരങ്ങാടി : ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന മാർഗ്ഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ തിയ്യതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്നിവർക്ക് നിവേദനം അയച്ചു.
മാർച്ച് 15 നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി.
സ്കോളർഷിപ്പിനുള്ള അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. ഇതിന് ഓൺ ലൈൻ അപേക്ഷ നൽകി വില്ലേജ് ഓഫീസുകളിൽ നിന്നുമാണ് ലഭിക്കേണ്ടത്. എന്നാൽ അപേക്ഷകരുടെ ബാഹുല്യം കാരണം പല വില്ലേജ് ഓഫീസുകളിലും അപേക്ഷകർക്ക് കൃത്യമായി സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്. സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന ദിവസത്തിന് ഇനി രണ്ട് ദിവസം മാത്രമാണുള്ളത്.
ഈ ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് വരുമാന സർട്ടിഫിക്കറ്റും ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമെ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളു. ഈ സാഹചര്യത്തിൽ മാർഗ്ഗദീപം സ്കോളർ ഷിപ്പിനുള്ള അപേക്ഷാ തിയ്യതി നീട്ടി നൽകുകയോ വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും നൽകുന്നതിനുള്ള സാവകാശം നൽകുകയോ ചെയ്യണമെന്ന് ഇ.മെയിൽ വഴി അയച്ച നിവേദനത്തിൽ അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.