Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 18:27 IST
Share News :
കോട്ടയം: അപകടകരമായി വാഹനം ഓടിക്കൽ;ഇനി മുതൽ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്ത് 5 ദിവസത്തെ പരിശീലനം നൽകും. കേന്ദ്ര മോട്ടോർ വാഹന നിയമം സെക്ഷൻ 184 പ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക് സെക്ഷൻ 19 സബ് സെക്ഷൻ (2A) ൽ പരാമർശിക്കുന്ന പ്രകാരമുള്ള ഡ്രൈവർ റിഫ്രഷർ ട്രെയിനിങ് കോഴ്സ് നൽകും. മലപ്പുറം ജില്ലയിലെ എടപ്പാളിൽ പ്രവർത്തിക്കുന്ന IDTR-ൽ 5 ദിവസത്തെ പരിശീലനത്തിന് ശേഷം പരിശീലന പരിപാടി വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അതിൻ്റെ സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷം മാത്രമേ ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് പുനഃസ്ഥാപിച്ച് നൽകു. മോട്ടോർ വാഹനവകുപ്പ് -ഗതാഗത കമ്മീഷണറുടെ കാര്യാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ ജൂലൈ 3 ന് ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഒക്ടോബർ 1 മുതൽ നിയമം ബാധകമാണ്.
Follow us on :
Tags:
More in Related News
Please select your location.