Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:43 IST
Share News :
കുഞ്ചിത്തണ്ണി: ഭൂമി കൈയേറ്റത്തെയും അനധികൃത നിര്‍മാണത്തെയും തുടര്‍ന്ന് വിവാദമായ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയില്‍ വീണ്ടും കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ കൈയേറ്റ ശ്രമത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം. വിവാദ സ്ഥലത്ത് അതിക്രമിച്ചു കടന്ന് കാടുവെട്ടിയവരെയും നീലക്കുറിഞ്ഞി നശിപ്പിച്ചവര്‍ക്കും എതിരെ നിയമപ്രകാരമുള്ള കേസെടുക്കാനാണ് ദേവികുളം സബ് കലക്ടര്‍ രാജാക്കാട് എസ്.എച്ച് ഒയ്ക്ക് രേഖാ മൂലം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ വാസ്തവ വിരുദ്ധ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് ചൊക്രമുടി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ചൊക്രമുടിയിലെ കൈയേറ്റം അന്വേഷിക്കാന്‍ എത്തിയ ഐ.ജി. കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം താഴിട്ടു പൂട്ടിയ ഗേറ്റിന്റെ താഴു തല്ലി പൊളിച്ചാണ് ഒരു സംഘം ആളുകള്‍ കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ വിവാദ സ്ഥലത്ത്അതിക്രമിച്ചുകടക്കുകയും അരയേക്കറിലധികം സ്ഥലത്തെ കാട് വെട്ടുകയും ചെയ്തത്. ഈ അരയേക്കര്‍ സ്ഥലത്തു നിന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി ചെടികളും യന്ത്രം ഉപയോഗിച്ച് നടത്തിയ കാടുവെട്ടലില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. രാജാക്കാട് പോലീസ് സ്ഥലത്ത് എത്തിയിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ വിവാദ ഭൂമിയില്‍അതിക്രമിച്ചുകടന്നവരെ പുറത്താക്കിയിരുന്നു.
Follow us on :
More in Related News
Please select your location.