Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

05 Jun 2024 14:14 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കേരളാ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമായ ജൂൺ 5 ന് ( ഇന്ന്) പരിസ്ഥിതി ദിനം ആചരിച്ചു. പെരുവ ബസ് സ്റ്റാൻ്റിന് സമീപം ഫലവൃഷമായ ഞാവൽ മരം നട്ടുകൊണ്ട് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് ശ്രീ സലിൻ കൊല്ലംകുഴി സംസ്ഥാനതല ഉത്ഘാട കർമ്മം നിർവ്വഹിച്ചു. മരം മനുഷ്യർക്കും ,പക്ഷിമൃഗാദികൾക്കും അനുഗ്രഹ പ്രദമെന്നും, ഫലം ജീവൻ നിലനിർത്തുമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമിതി സംസ്ഥാന ജനറൽ സെക്രട്രറി ജോസ് കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് ജോൺ ശാസ്താങ്കൾ സ്വാഗതവും, തോമസ് പെരുവ , ഷിബു കെ സി, ബിജു മടത്താട്ട്, റോയി റോയൽ ഡയമണ്ട് , മാത്യു മരയ്ക്കാമറ്റം, കെ സി പോൾ, ബെന്നി പെരുവ , സലി ഞാണു വേലിൽ, സാജു പി മാത്യു, ബേബി പെരുവ , കമലഫ്ലവേഴ്സ് തുടങ്ങിയവർ പ്രസംഗിച്ചു.



.

Follow us on :

More in Related News