Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഫല ജീവിതത്തിന്റെ നക്ഷത്രത്തിളക്കവുമായി സഫലം - 2025 വയോജന കലോത്സവം

24 Sep 2025 07:37 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും വയോജനക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സഫലം 2025 വയോജനകലോത്സവം നാടിന് മറക്കാനാവാത്ത അനുഭവമായി മാറി. ഒരായുഷ്ക്കാലം മുഴുവൻ കുടുംബത്തിനും നാടിനും വേണ്ടി കഠിനാധ്വാനം ചെയ്ത് ജീവിത സായാഹ്നത്തിലൂടെ കടന്നു പോകുന്ന മുതിർന്ന പൗരന്മാർ സംഗീതവും നൃത്തവും ദൃശ്യാവിഷ്ക്കാരങ്ങളുമായി നിറഞ്ഞാടിയപ്പോൾ സഫലം-2025 വയോജന കലോത്സവം നാടിന് ഉത്സവമായി മാറി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി മുന്നൂറോളം പേർ കലോത്സവത്തിൽ പങ്കാളികളായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച വ്യക്തികളെ കലോത്സവത്തിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു.


     കൂട്ടിക്കൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കലോത്സവത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ അംഗം പ്രൊഫ. ലോഷസ് മാത്യു കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എസ് സജിമോൻ, ജെസ്സി ജോസ്, വിനോദ് കെ.എൻ അംഗങ്ങളായ ജേക്കബ് ചാക്കോ, എം വി ഹരിഹരൻ, രജനി സലിലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ റ്റി എൻ, സൗമ്യ ഷെമീർ, കെ എസ് മോഹനൻ സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പൻ, സി.ഡി.എസ്. ചെയർപേഴ്സൺ ആശാബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു എസ് വയോജന ക്ലബ്ബ് ഭാരവാഹികളായ പി. കെ സണ്ണി, ജോസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിച്ചു.

Follow us on :

More in Related News