Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 19:03 IST
Share News :
തിരൂർ : വിദ്യാഭ്യാസ-കായിക മേഖലകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന പ്രോത്സാഹന ക്യാഷ് അവാർഡ് വിതരണം ചെയ്തു. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ എല്‍. സുഷമ വിശിഷ്ടാതിഥിയായിരുന്നു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ പഞ്ചായത്ത് അംഗം ഇ. അഫ്‍സല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി ഫൗസിയ നാസര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. റിയാസ് ബാബു, മത്സ്യഫെഡ് ബോര്‍ഡ് അംഗം പി.പി സൈതലവി, മത്സ്യബോർഡ് കോഴിക്കോട് മേഖല എക്സിക്യൂട്ടീവ് പി. രഞ്ജിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മത്സ്യബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് ടി.പി ശോഭിഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ബിജു നേതൃത്വം നല്‍കി. 140 കുട്ടികൾക്കായി 6,32,000 രൂപയാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.