Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി ദാഹിച്ച് വലയണ്ട കുന്ദമംഗലത്ത് കുടിവെള്ളത്തിന് എ.ടി.എം

21 Mar 2025 13:48 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ഇനി കുന്ദമംഗലത്ത് എത്തുന്നവർ ദാഹിച്ച് വലയണ്ട. ശുദ്ധമായ തണുപ്പിച്ച കുടിവെള്ളവുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എ.ടി.എം ഉടൻ തന്നെ പ്രവർത്തന സഞ്ജമാവും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ ചെവഴിച്ചാണ് കുന്ദമംഗലം അങ്ങാടിയിൽ സാംസ്കാരിക നിലയത്തിന് സമീപം വാട്ടർ എ.ടി.എം സ്ഥാപിച്ചത്. വിദ്യാർഥികൾ അടക്കം ആയിരകണക്കിനാളുകൾ എത്തുന്ന കുന്ദമംഗലത്ത് കുടിവെള്ളത്തിനായി കടകളെ ആശ്രയിക്കണമായിരുന്നു. വാട്ടർ എ.ടി.എം സഞ്ജമാവുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും. മലപ്പുറം എടപ്പാളിലുള്ള ട്രയാക്ക് ഓട്ടോമേഷൻ കമ്പനിയാണ് വാട്ടർ എ.ടി.എം സ്ഥാപിക്കുന്നത്. പണി പൂർത്തിയാക്കി ഉടൻ തന്നെ വാട്ടർ എ.ടി.എം ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൻ്റെ കിണറിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ശുചീകരിച്ചാണ് വാട്ടർ എ.ടി.എം വഴി നൽകുന്നത്. സൗജന്യമായാണ് വാട്ടർ എ.ടി.എമ്മിൽ നിന്ന് വെള്ളം നൽകുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്

Follow us on :

More in Related News