Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ പി നിഷേധം ; ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി

20 Feb 2025 09:44 IST

Jithu Vijay

Share News :

തിരൂരങ്ങാടി: കൊടിഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ പി തുടർച്ചയായി നിഷേധിക്കപ്പെടുന്നതിനെതിരെ ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീമതി രേണുകക്ക് പരാതി നൽകി. ആശുപത്രിയിൽ നിന്നും  പൊതുജനങ്ങൾക്ക് ചികിത്സ ലഭിക്കേണ്ട സമയങ്ങളിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ രോഗബാധിതരായ ആശുപത്രിയിൽ എത്തുന്ന രോഗികളെ തിരിച്ചയക്കുന്ന സാഹചര്യം ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി അം ആദ്മി പാർട്ടി നന്നമ്പ്ര പ്രസിഡൻറ് അക്ബർ കൊടിഞ്ഞി ആരോപിച്ചു.


വിഷയം മെഡിക്കൽ ഓഫീസർ  ഗൗരവമായി കണക്കിലെടുക്കണമെന്നും, സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട സൗജന്യ സേവന പ്രവർത്തനം

 സ്ഥിരമായി ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികളായ മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് , നന്നമ്പ്ര പഞ്ചായത്ത് അം ആദ്മി പാർട്ടി പ്രസിഡണ്ട് അക്ബർ കൊടിഞ്ഞി, സെക്രട്ടറി സാദീക്ക് തെയ്യാല എന്നിവർ പരാതി നൽകിക്കൊണ്ട് ആവശ്യപ്പെട്ടു.

Follow us on :

More in Related News