Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 21:04 IST
Share News :
തേഞ്ഞിപ്പാലം : മലേഷ്യയിലെ ക്വലാലംപൂരില്‍ നടക്കുന്ന വനം-ജല-കൃഷി-പരിസ്ഥിതി സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ ഡോ അബു കുമ്മാളിക്ക് ക്ഷണം ലഭിച്ചു. ജോര്‍ദ്ദാനിലെ അമ്മാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കോ പീസ് ആണ് സിംപോസിയം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 15, 16 തിയ്യതികളില്‍ ക്വലാലംപൂരിലെ ട്രാവെലോഡ്ജിലാണ് സിംപോസിയം നടക്കുക.
വനം-ജല-കൃഷി- പരിസ്ഥിതി-സാമൂഹിക സേവനമേഖലകളില്‍ ഡോ. കുമ്മാളിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് സിംപോസിയത്തില്‍ പങ്കെടുക്കാന്‍ ക്ഷണംലഭിച്ചത്. നേരത്തെ ഇതേ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഇദ്ദേഹത്തിനെ ഇക്കോ പീസ് പ്രശംസാപത്രം നല്കി ആദരിച്ചിരുന്നു.
ചേലേമ്പ്ര സ്വദേശിയായ ഡോ. കുമ്മാളി വാര്‍ഡ് കേരളയുടെ സംസ്ഥാന ചെയര്‍മാനും, നാഷണല്‍ പ്ലാന്റേഷന്റെ മാനേജിംഗ് ഡയറക്ടറുമാണ്. വനം-ജല-കൃഷി- പരിസ്ഥിതി മേഖലകളില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ സാമൂഹ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംഘടനയാണ് ഇക്കോ പീസ് മിഡില്‍ ഈസ്റ്റ്. മൂന്നു പതിറ്റാണ്ടിലേറെക്കാലം താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സവിശേഷ അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ഇക്കോ പീസുമായി കൈ കോര്‍ത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഡോ. കുമ്മാളി പറഞ്ഞു. ആഗസ്റ്റ് 13നാണ് അദ്ദേഹം ക്വലാലംപൂരിലേക്ക് യാത്ര തിരിക്കുക.
Follow us on :
Tags:
More in Related News
Please select your location.