Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞാൻ കണ്ട ഞാൻ നേരിൽ ശ്രവിച്ച നമ്മുടെ സി എച്ച് '

09 May 2025 19:54 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: മുസ്ലിം ലീഗ് നേതാവും മുഖ്യമന്ത്രിയും ചന്ദ്രിക പത്രാധിപരുമെല്ലാമായി തിളങ്ങിയ സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് കെ.പി മുഹമ്മദ് മാസ്റ്റർ എഴുതിയ

 ' ഞാൻ കണ്ട ഞാൻ നേരിൽ ശ്രവിച്ച നമ്മുടെ സി എച്ച് ' എന്ന സി.എച്ച് എന്ന പുസ്തകത്തിൻ്റെ

പ്രകാശനം വള്ളിക്കുന്ന് ആനങ്ങാടിയിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മിനാർ ഗ്രൂപ്പ് ചെയർമാൻ എ. മുഹമ്മദ് ഷാഫി പുസ്തകം ഏറ്റ് വാങ്ങി.

ചരിത്രമെഴുതാനുള്ള ചരിത്രം ബാക്കി വെച്ചാണ് സി.എച്ച് കടന്ന് പോയതെന്ന് മുനവറലി തങ്ങൾ പറഞ്ഞു. പുതിയ തലമുറ എന്തായിരിക്കണം എന്ന് പോലും സി.എച്ച് അക്കാലത്ത് ചിന്തിച്ചു. എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത വ്യക്തിത്വമായിരുന്നു. സി. എച്ചിനെ പരാമർശിക്കാത്തെ ഒരു പ്രമുഖനും കടന്ന് പോയിട്ടില്ലന്നും തങ്ങൾ പറഞ്ഞു.

മുഹമ്മദ് മാസ്റ്റരുടെ സി.എച്ചിനെ കുറിച്ചുള്ള തൻ്റെ അനുഭവങ്ങളുടെ സമാഹാരമാണ് കൃതി. 

റിയാദ് കടലുണ്ടി നഗരം വെൽഫെയർ ലിങ്കാണ് പ്രസാധകർ.എ. സജീവനാണ് അവതാരിക എഴുതിയത്. ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

 കെ.പി ആസിഫ് മഷ്ഹൂദ് സ്വാഗതം പറഞ്ഞു. നിസാർ കുന്നുമ്മൽ അധ്യക്ഷനായി. പി.എ റഷീദ് പുസ്തക പരിചയപ്പെടുത്തി. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ, ഡോ. വി.പി അബ്ദുൽ ഹമീദ്, ടി.പി.എം ബഷീർ, കെ.പി നിസാർ അഹമ്മദ്, ഇ. നീലകണ്ഠൻ നമ്പൂതിരി, പി. ഋഷികുമാർ, പി. സി.പൂക്കോയ തങ്ങൾ ,വീരേന്ദ്രകുമാർ, പി.പി അബ്ദുറഹ്മാൻ, എം. പ്രേമൻ മാസ്റ്റർ, ടി.പി വിജയൻ പാണ്ടി ഹസൻ, ബാബു പള്ളിക്കര, പി.സിറാജ് ബാബു, സത്താർ ആനങ്ങാടി, ഡോ. വേലായുധൻ,സി.എ ബഷീർ,കോനാരി ഹസൻ കോയ ഹാജി പ്രസംഗിച്ചു. കെ.പി മുഹമ്മദ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി.

Follow us on :

More in Related News