Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലടിയിലെ ഗതാഗത കുരുക്ക്; മന്ത്രി കെ.ബി ഗണേഷ് കുമാർ ഈ മാസം 20 ന് കാലടി സന്ദർശിക്കും.

05 May 2024 18:08 IST

Prasanth parappuram

Share News :

അങ്കമാലി: കാലടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ ഈമാസം 20 കാലടി സന്ദർശിക്കും. കാലടി ടൗൺ റസിഡൻസ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രി കാലടി സന്ദർശിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് കെ.വി ടോളിന്റെ നേതൃത്വത്തിലുളള സംഘമാണ് മന്ത്രിക്ക് നിവേദനം നൽകിയത്. കാലടിക്കൊപ്പം അങ്കമാലിയും, ആലുവയും മന്ത്രി സന്ദർശിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. 


ദിവസം ചെല്ലുന്തോറും രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്. എംസി റോഡ് യാത്രക്കാരാണ് ഇതുമൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ദീർഘദൂരയാത്രക്കാരെല്ലാം വഴിയിൽ കുടുങ്ങുന്നു. നടുമ്പാശേരി വിമാനത്താവളത്തിലും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും പോകുന്നവർക്കും സമയത്ത് എത്താൻ കഴിയുന്നില്ല. പലർക്കും വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്താൻ കഴിയാത്തതിനാൽ വിമനയാത്രകളും മുടങ്ങിയിട്ടുണ്ട്. ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി പ്രഖ്യാപിച്ചിട്ടുള്ള കാലടി സമാന്തര പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ കാലടി പട്ടണത്തിന് വിതി കുറവായതിനാൽ പുതിയ പാലം വന്നാലും ഗതാഗതകുരുക്കിന് പരിഹാമാകില്ല. മന്ത്രി ഗണേഷ് കുമാർ സന്ദർശനത്തോടെ കാലടിയിലെ ഗതാഗത കുരുക്ക് കുറയാൻനടപടിയാകുമെന്ന പ്രതീക്ഷയിലാണ് കാലടിക്കാർ.  



Follow us on :

More in Related News