Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യദിനാഘോഷവും ബോധവൽക്കരണക്ലാസ്സും

15 Aug 2024 20:58 IST

- Koya kunnamangalam

Share News :

കുന്ദമംഗലം: കുന്ദമംഗലം കേന്ദ്രമായി പ്രവൃ ത്തിക്കുന്ന സാംസ്കാരിക സംഘടനയായ 'സുകൃതം' കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷവും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. സഫിയ റഹ്മാൻ ഉദ്ഘാടനം ചെയ്തു.  കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.രമാദേവി ടീച്ചർ മുഖ്യാതിഥിയായി.സുകൃതം ചെയർമാൻ കോയ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സി ഡബ്ല്യുആർഡിഎം മുൻ സൈന്റിസ്റ്റ് മാധവൻ കോമത്ത് ആശംസകൾ നേർന്നു.  ബേപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.. കൺവീനർ മണി രാജ് പൂനൂർ സ്വാഗതവും ട്രഷറർ അബൂബക്കർ തെല്ലശ്ശേരി നന്ദിയും പറഞ്ഞു.

Follow us on :

More in Related News