Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 23:57 IST
Share News :
തലയോലപ്പറമ്പ്: സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് മുളക്കുളം ചന്തപ്പാലം വടയാർ റോഡ് നിർമ്മാണം സ്തംഭിക്കുവാൻ കാരണമായതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാടകം സുരേഷ് അഭിപ്രായപ്പെട്ടു.
മാസങ്ങളായി മടങ്ങിക്കിടക്കുന്ന റോഡിൻ്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെട്ടിക്കാട്ട്മുക്ക് ജംഗ്ഷനിൽ നടത്തിയ ധർണാസമരത്തിൽ
മണ്ഡലം പ്രസിഡൻറ് കെ .ഡി .ദേവരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എം. കെ.ഷിബു മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.വി.പ്രസാദ്, ബി.അനിൽകുമാർ,വി.ടി.ജയിംസ്, പി.പി.സിബിച്ചൻ,, കെ.കെ. ഷാജി, എം. അനിൽകുമാർ, ജോസ് വേലിക്കകം, എം.ജെ. ജോർജ്, വിജയമ്മ ബാബു, പി.കെ. ജയപ്രകാശ്, പി.വി.സുരേന്ദ്രൻ, എം.എ. നിസ്സാർ, കുമാരി കരുണാകരൻ, ആദർശ് രജ്ഞൻ, കെ.ജെ. സണ്ണി, നിയാസ്. ജെ,, എസ്. ശ്യാം കുമാർ പ്രസംഗിച്ചു.നിരവധി പ്രവർത്തകർ ധർണ്ണാസമരത്തിൽ പങ്കെടുത്തു.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള തുടർ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.