Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2026 11:57 IST
Share News :
കോഴിക്കോട് : കുടുംബ കൂട്ടായ്മയിലൂടെ ജനകീയ കൂട്ടായ്മ എന്ന ആശയത്തിലൂടെ കേരളത്തിലെ ഏറ്റവും വലിയ സർക്കാരിതര സ്വാശ്രയ പ്രസ്ഥാനമായി മാറിയ ജനശ്രീ സുസ്ഥിര വികസന മിഷൻ്റെ 20-ാം സംസ്ഥാന സമ്മേളനം ഫിബ്രവരി 1, 2 തിയ്യതികളിലായി കോഴിക്കോട് നടക്കും.
ഫെബ്രുവരി 1 ന്അളകാപുരി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി യോഗവും വിഷൻ 2026 പദ്ധതി രൂപീകരണ ചർച്ചയും നടക്കും.
ഫിബ്രവരി 2 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിൽ നടക്കുന്ന പരിപാടി കെ.പി.സി.സി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ താരം രമേഷ് പിഷാരടി മുഖ്യാതിഥിയായിരിക്കും. ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസ്സൻ അധ്യക്ഷത വഹിക്കും എം.കെ രാഘവൻ എം.പി, ഷാഫി പറമ്പിൽ എം.പി. അഡ്വ. കെ. പ്രവീൺ കുമാർ എന്നിവർ പ്രസംഗിക്കും.
14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
ജനപ്രതിനിധികൾ, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
ഗാന്ധിസ്മൃതി സദസ്സ്, വിവിധ കർമ്മപദ്ധതികളുടെ പ്രഖ്യാപനം, കലാ പരിപാടികൾ, ഉല്പന്ന വിപണന മേള എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി വിവിധ ഉല്പന്നങ്ങൾ ഉല്പാദിപ്പിച്ച് വിപണി കണ്ടെത്തും. ഇതിനാവശ്യമായ കർമ്മ പദ്ധതികൾക്ക് പ്രതിനിധി സമ്മേളനം രൂപം നൽകും ജൈവ ഭവനം, സന്തുഷ്ട ഗ്രാമം പദ്ധതി നടപ്പാക്കാൻ പ്രത്യേ കർമ്മ സേന രൂപീകരിക്കും. പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഉദ്ദാദിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സ്വാശ്രയ സംഘങ്ങൾ എന്നിവരുടെ കൂട്ടായ്മയിൽ പദ്ധതികൾ ആവിഷ്കരിക്കും.
ജനശ്രീ ജില്ലാ ചെയർമാൻ എൻ സുബ്രഹ്മണ്യൻ, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ കൊളക്കാട്എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു
Follow us on :
More in Related News
Please select your location.