Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ വീണ്ടും പ്രവർത്തിക്കുന്നില്ല

05 Jul 2025 12:33 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭകളെ യോജിപ്പിക്കുന്ന നാടുകാണി പാതയിലെ പാലത്തിങ്ങൽ ബ്രിഡ്ജിലെ ലൈറ്റുകൾ കത്താതായിട്ട് ആഴ്ചകളാവുന്നു ലൈറ്റുകൾ മാസങ്ങൾക്ക് മുന്നേ റിപ്പയർ ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും ലൈറ്റുകൾ കണ്ണടച്ചിരിക്കുന്നു. ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ വാഹനാപകടനിവാരണ സമിതിയുടെ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് ബ്രിഡ്ജസ് അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകി.


എന്നാൽ ബ്രിഡ്ജസ് ഇത്രയും സമയം ഊരാളുങ്കലിന്റെ അതീനതയിൽ ലിയബിലിറ്റി പിരീഡിൽ ആണെന്നും പരപ്പനങ്ങാടി നഗരസഭയ്ക്ക് റിപ്പയർ ചെയ്യുന്നതിനും ഇനി മുതലുള്ള ഇലക്ട്രിസിറ്റി ബിൽ അടക്കുന്നതിനും നോട്ടീസ് നൽകുമെന്നും അറിയിച്ചു.

ലൈറ്റുകൾ കണ്ണടച്ചത് വാഹനാപകടങ്ങൾക്കും, സാമൂഹ്യ ദ്രോഹികളുടെയും മയക്കുമരുന്ന കച്ചവടക്കാരുടെയും വിളയാട്ട കേന്ദ്രമാകും എന്ന് നാട്ടുകാരും പരാതി പറയുന്നു

Follow us on :

More in Related News