Thu May 22, 2025 10:52 PM 1ST
Location
Sign In
22 Jan 2025 19:56 IST
Share News :
മലപ്പുറം : അലിഗഢ് മുസ്ലിം സര്‍വ്വകലാശാല മലപ്പുറം സെന്ററില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പഞ്ചവത്സര ബിഎ എല്‍എല്‍ബി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അലീഗഢ് സര്‍വകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജനുവരി 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനപരീക്ഷ എഴുതാം. പ്ലസ്ടു പൂര്‍ത്തീകരിച്ചവര്‍ക്കും ഈ വര്‍ഷം അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2025 ജൂലൈ ഒന്നിന് 22 വയസ് കവിയരുത്. വിവരങ്ങള്‍ക്ക് : www.amucontrollerexams.com, ഫോണ്‍ :04933 229299, 9778100 801, 9995474788
Follow us on :
Tags:
More in Related News
Please select your location.