Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞാലിയിൽ ഹെൽത്ത് മേള

05 May 2024 16:54 IST

Anvar Kaitharam

Share News :

മാഞ്ഞാലിയിൽ ഹെൽത്ത് മേള


പറവൂർ: കരുമാലൂർ ഫാമിലി ഹെൽത്ത് സെന്ററിന് കീഴിലുള്ള മാഞ്ഞാലി ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുതിയ തലമുറയിലെ ലഹരി ഉപയോഗവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ ഹെൽത്ത് മേള നടത്തി.

മാഞ്ഞാലി എ ഐ എസ് യു പി സ്കൂളിൽ പഞ്ചായത്ത് മെമ്പർ ടി എ മുജീബ് ഉദ്ഘാടനം ചെയ്തു. ഡോ. സന്ധ്യാദേവി അധ്യക്ഷത വഹിച്ചു. എൻ എച്ച് എം പി ആർ ഒശ്യാം വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ അജിത, എറണാകുളം ജില്ലാ മാനസികാരോഗ്യ പ്രോഗ്രാം ഓഫീസർ വിജിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദ്, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News