Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭ നെടുവ ഗവണ്മെന്റ് ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് തുടരുന്നു

03 Aug 2024 12:56 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : മഴക്കെടുതികളെ തുടർന്ന് പരപ്പനങ്ങാടി നഗരസഭ നെടുവ ഗവണ്മെന്റ് ഹൈസ്കൂളിൽ ഇന്നലെ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ഇന്നും തുടരുകയാണ്. 

ക്യാമ്പിന്റെ കാര്യങ്ങൾ വിലയിരുത്തന്നതിന് വേണ്ടി നെടുവ ഹൈ സ്കൂളിൽ വെച്ച് അവലോകന യോഗം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ നടന്നു. തിരൂരങ്ങാടി തഹസിൽദാർ പ്രാൺസിംഗ്, സെക്രട്ടറി ബൈജു പുത്തലത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, 

കൗൺസിലർമാരായ തുടിശ്ശേരി കാർത്തികേയൻ, മഞ്ജുഷ പ്രലോഷ്, 

ഫാത്തിമ റഹീം, ഗിരീഷ് ചാലേരി, ജയദേവൻ, സുബ്രമണ്യൻ, 

നെടുവ വില്ലേജ് ഓഫീസർ ഉഷ കെ എം , ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രകാശൻ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

ഇത് വരെ നടത്തിയ കാര്യങ്ങൾ യോഗം വിലയിരുത്തി. വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയാൽ ചെയ്യേണ്ട ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്തു. 

ക്യാമ്പിൽ 40 കുടുംബങ്ങളിലുള്ള 136 പേരാണുള്ളത്. ക്യാമ്പിൽ വേണ്ട ഭക്ഷണമടക്കമുള്ള കാര്യങ്ങളും മെഡിക്കൽ ചെക്കപ്പുമടക്കമുള്ള സംവിധാനങ്ങൾ നഗരസഭ ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News