Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2026 15:26 IST
Share News :
മലപ്പുറം : ആധുനിക സൗകര്യങ്ങളോടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 'ഹരിതം' എന്ന പേരില്‍ നിര്‍മിച്ച സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ജില്ലാ കാര്യാലയത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. വനം വകുപ്പില്‍ ധാരാളം പരിഷ്‌കരണ നടപടികള്‍ ചെയ്യാന്‍ സാധിച്ചുവെന്നും മനുഷ്യ-വന്യംജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിച്ചെന്നും ശോചനീയാവസ്ഥയിലായിരുന്ന മലപ്പുറം സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന് പുതിയ കെട്ടിടം സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ജില്ലാ കാര്യാലയ അങ്കണത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. പി. ധനേഷ് കുമാര്‍, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.ഫ്.ഒ. ജി.ധനിക് ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. സബ്ന മന്‍സൂര്‍ വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍-കൊളെജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജിയന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി സ്വാഗതവും മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡി.സി.എഫ്. കെ.എ.മുഹമ്മദ് സൈനുല്‍ അബിദീന്‍ നന്ദിയും പറഞ്ഞു. വനം വകുപ്പിന്റെ സര്‍പ്പ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള കിറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. വിദ്യാവനം പദ്ധതിയുടെ ഭാഗമായി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളോട് വനം വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മന്ത്രി ചോദിക്കുകയും സമ്മാനമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.
മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലെ ബി 1 ബ്ലോക്കില്‍ മൂന്നു മുറികളിലായി പരിമിതമായ സൗകര്യങ്ങളിലാണ് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസും റേഞ്ച് ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 2020 ല്‍ സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ അനുവദിച്ചു കിട്ടിയ 10 സെന്റ് സ്ഥലത്ത് കേരള പൊലിസ് ആന്‍ഡ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ 1,48,45,100/ രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ്, മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് എന്നിവയാണ് സിവില്‍ സ്റ്റേഷനിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.