Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 09:10 IST
Share News :
കൊല്ലം: മയ്യനാട് കൂട്ടിക്കട റെയിൽവേ ഗേറ്റ് പരിസരത്ത് മിക്കപ്പോഴും ഗതാഗതക്കുറുക്ക് രൂക്ഷകുന്നു. ഗേറ്റ് അടയ്ക്കുവാൻ കഴിയാത്തതിനാൽ തീവണ്ടി ഗേറ്റിന് സമീപം സമീപം നിർത്തിയിടുകയാണ് പതിവ്. കഴിഞ്ഞ ദിവസം വൈകിട്ട് ഗേറ്റ് അടയ്ക്കാൻ ആകാത്തതിനാൽ സിഗ്നൽ ലഭിക്കാതെ തീവണ്ടി നിർത്തിടേണ്ടിവന്നു. ചൊവ്വാഴ്ച വൈകിട്ട് ആറിന് ഗേറ്റ് താഴ്ത്തുന്നതിനിടയിൽ ഇതിലെ ഇരുമ്പ് കമ്പി തട്ടി സ്കൂട്ടർ യാത്രികനിലത്തു വീണു. ഇവരെ രക്ഷിക്കുന്നതിനിടെ മറ്റ് വാഹനങ്ങൾ കൂടി അകത്തേക്ക് കടന്നതിനാൽ ഗേറ്റ് അടയ്ക്കാൻ കഴിയാതെ വന്നു. ഗേറ്റ്അടയ്ക്കും മുമ്പ് തന്നെ തിരുവനന്തപുരത്തേക്ക് തീവണ്ടി എത്തിയത് അപകടങ്ങൾക്ക് കാരണമായി. ഇതെ സമയം ഗേറ്റ്മാൻ സമയോചിതമായി ഇടപെട്ട് ഗേറ്റ് അടയ്ക്കുകയായിരുന്നു. കുട്ടി ക്കടയിൽ സമാനമാ യ സംഭവങ്ങൾ ഇതിൽ മുമ്പും ഉണ്ടായിട്ടുണ്ട്. അപകട സാധ്യത ഏറെയുള്ള കുട്ടിക്കട റെയിൽവേ ഗേറ്റിൽ വാഹന നിയന്ത്രണത്തിന് പോലീസിന്റെ യോ ഹോം ഗാർഡുകളുടെയോ സേവനം ലഭ്യമല്ല .
ഗേറ്റ് തുറക്കുന്നതോടെ വാഹനങ്ങൾ അ നിയന്ത്രിതമായി ഗേറ്റിനുള്ളിലേക്ക് കടക്കുന്നതും ഗേറ്റ് അടയ്ക്കാതെ വരുന്നതും അപകടങ്ങൾക്ക് കാരണമാകും. പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പും നാട്ടുകാരും ആലോചിച്ച് ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയെങ്കിലും അത് ഏതാനം ദിവസങ്ങൾക്കകം താറുമാറായി.
മയ്യനാട് - തട്ടാമല റോഡിലെ കൊടും വളവു കാരണമാണ് ഗേറ്റ് അടച്ചു തുറക്കുന്നതോടെ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. കുട്ടിക്കട ഗേറ്റ് വളവിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. റെയിൽവേ ഇതിനായി നടപടികൾ എടുത്തുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കൂട്ടിക്കടയിൽ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള തുക ബജറ്റിൽ വകയിലെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടായില്ല .കൊല്ലം- തിരുവനന്തപുരം പാതയിലെ ഏറ്റവും അപകട സാധ്യതയുള്ള റെയിൽവേ ഗേറ്റാണ് കൂട്ടിക്കട ഗേറ്റ്
Follow us on :
More in Related News
Please select your location.