Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജി വൈക്കത്ത് ഇണ്ടംതുരുത്തി മന സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

11 Mar 2025 00:13 IST

santhosh sharma.v

Share News :

വൈക്കം: ജനാധിപത്യത്തെയും ഭരണഘടനയെയും നിഷേധിക്കുന്നവർക്കെതിരെ പടവാളോങ്ങുന്ന സ്മാരകമാണ് എന്നും ഇണ്ടംതുരുത്തി മനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 1925 മാർച്ച്‌10ന് ഗാന്ധിജി ഇണ്ടംതുരുത്തി മന സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷ സമ്മേളനം ഇണ്ടംതുരുത്തിമനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയുടെ ചരിത്രം ആർക്കും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചെത്ത് തൊഴിലാളി യൂണിയൻ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ ഇണ്ടംതുരുത്തി മനയിലെ സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ ചേർന്ന  സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ അഡ്വ.വി.ബി.ബിനു അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. ആശ എംഎല്‍എ, ആര്‍.സുശീലന്‍, ജോണ്‍ വി. ജോസഫ്, അക്കരപ്പാടംശശി, കെ.അജിത്ത്, ടി.എൻ.രമേശൻ, എം.ഡി.ബാബുരാജ്, സാബു പി.മണലൊടി, പി.ജി ത്രിഗുണസെന്‍ തുടങ്ങിയവർ പ്രസംഗിച്ചു. 



Follow us on :

More in Related News