Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 19:15 IST
Share News :
വൈക്കം: മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ 14-ാം മത് ചരമവാർഷിക ദിനം ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ
അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ .ഷിബു ഉദ്ഘാടനം ചെയ്തു. എസ്. ജയപ്രകാശ്, എൻ. .സി.തോമസ്, പി.പി. പത്മനന്ദനൻ, മുഹമ്മദ് മർസൂക്ക്, പി.വി.സുരേന്ദ്രൻ, സുഭഗൻ കൊട്ടുരത്തിൽ, നിയാസ് കൊടിയ നേഴത്ത്, ടി.പി. അരവിന്ദാക്ഷൻ, വി.ജെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് മോഹൻ.കെ. തോട്ടു പുറം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം കെ.എസ് നാരായണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. പോൾ തോമസ്, ഇന്ദ്ര കുമാർ , അനിൽകുമാർ അനിഴം, രാധാകൃഷ്ണൻ നായർ.ശശിധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം ലീഡറുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ വി.ബിൻസ്, ഇ.കെ. ജോസ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബി. രവീന്ദ്രൻ, എം.കെ ശ്രീരാമചന്ദ്രൻ, കെ. ആർ. മോഹനൻ, പി.കെ. പങ്കജാക്ഷൻ, കെ.സി. സുനിൽ, സി.എൻ. പ്രസന്നകുമാർ, വി. മണിയപ്പൻ, സുധാകരൻ എന്നിവർ പ്രസംഗിച്ചു.
ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലം ജംഗ്ഷനിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.ജെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻ്റ് പി.കെ.ദിനേശൻ, അഡ്വ. പി.വി.സുരേന്ദ്രൻ, റെജിമേച്ചേരി, രാഗിണി ഗോപി, എസ്. ശ്യാംകുമാർ, കെ.സി. തോമസ്, ഷാജി പുഴവേലിൽ, ടി. ഹരിദാസ്, സി.വി. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
വെച്ചൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് വി.ടി സണ്ണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷാജി മുഹമ്മദ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോജി ജോർജ്, മണ്ഡലം വൈസ് പ്രസിഡൻ്റ് എൻ.ജി .അപ്പൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അമ്മിണി ഗോപാലൻ, മണ്ഡലം സെക്രട്ടറിമാരായ പി.ഒ വിനയചന്ദ്രൻ, റീത്താമ്മ വർഗീസ്, ശശി മറ്റം, എം.രഘു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.