Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ഭൂമി സംരക്ഷിക്കപ്പെടണം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ

20 Dec 2024 10:37 IST

Anvar Kaitharam

Share News :

വഖഫ് ഭൂമി സംരക്ഷിക്കപ്പെടണം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ


പറവൂർ: മുനമ്പം അടക്കമുള്ള മുഴുവൻ വഖ്ഫ്‌ ഭൂമിയും സംരക്ഷിക്കാൻ സർക്കാരും വഖഫ് ബോർഡും ബാധ്യസ്ഥരാണെന്ന് ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പറവൂർ മേഖല സംഗമം.

നീതിയും നിയമവും അനുസരിചുള്ള തീരുമാനങ്ങളാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു ഈ വിഷയത്തിൽ രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കേണ്ടതാണന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഇസ്മാഈൽ ഹസനിയുടെ അധ്യക്ഷതയിൽ നടന്ന യോഗം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. അധ്യാപക രംഗത്ത് രണ്ടര പതിറ്റാണ്ട് തികച്ച അമീൻ മൗലവി, ഇസ്മാഈൽ ഹസനി, പി.എൻ.കബീർ മൗലവിഎന്നിവരെ ആദരിച്ചു.

മജ്ലിസുറഹ് മ ആത്മീയ സദസ്സിന് മുഹമ്മദ് സലിം ബാഖവി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ശിഹാബ് ബാഖവി സ്വാഗതവും ജോയിൻ സെക്രട്ടറി അബ്ദുൽ മജീദ് ബാഖവി നന്ദിയും പറഞ്ഞു.


Follow us on :

More in Related News