Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലടിയിൽ ഫ്രിഡ്ജ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

08 Jun 2024 15:33 IST

Prasanth parappuram

Share News :


അങ്കമാലി: കാലടി കുറ്റിലക്കരയിൽ സമീപം ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. കുറ്റിലക്കര തൂമ്പാലൻ വീട്ടിൽ മത്തായിയുടെ വീടിനാണ് തീ പിടിച്ചത്. അങ്കമാലി: ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു. തൊട്ടടുത്ത് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് പൊട്ടിതെറിച്ചില്ല. തീ പിടുത്ത സമയത്ത് വീട്ടിൽ 3 ഉണ്ടായിരുന്നു ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തി പിടുത്തത്തിൽ വീടിൻ്റെ ഭിത്തി, ജനൽ, വാതിൽ എല്ലാം തകർന്നിട്ടുണ്ട്. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം കണകാക്കുന്നു. അങ്കമാലി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിയണച്ചു.




Follow us on :

More in Related News