Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആചാരതനിമയിൽ കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളിക്ക് തുടക്കമായി

19 Sep 2024 11:22 IST

CN Remya

Share News :

കോട്ടയം: കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളി ആരംഭിച്ചു. ദേവീചൈതന്യം സിംഹ വാഹനത്തിൽ ആവാഹിച്ച് രാവിലെ എട്ടിന് ക്ഷേത്രനടയിൽനിന്ന് വാദ്യമേളത്തിൻറെയും മുത്തു ൾകുടകളുടെയും ശംഖനാദത്തിൻ്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻകടവിലെത്തി. സിംഹവാഹനവുമായി യാത്രതിരിച്ച പള്ളിയോടം മീനച്ചിലാറിന്റെയും കൈവഴികളുടെയും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വഴികളിലൂടെ യാത്ര ആരംഭിച്ചു.

കുമാരനല്ലൂർ ഭഗവതി പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ആണ്ടിലൊരിക്കൽ ഊരുചുറ്റാനിറങ്ങുമെന്ന വിശ്വാസമാണ് വള്ളംകളിക്ക് പിന്നിൽ. കുമാരനല്ലൂർ ദേശവഴികളിലെ കുമാരനല്ലൂർ, കുമാരനല്ലൂർ നടുഭാഗം, കുമാരനല്ലൂർ കിഴക്കുംഭാഗം, നട്ടാശേരി കിഴക്കുഭാഗം, ഗാന്ധിനഗർ എൻ.എസ്.എസ്. കരയോഗങ്ങൾ ചേർന്നാണ് ജലോത്സവം നടത്തുന്നത്. കുമാരനല്ലൂർ കരയോഗമാണ് ജലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഭക്ത‌ർ സമർപ്പിക്കുന്ന പറ വഴിപാട് സ്വീകരിച്ച് വൈകീട്ട് ആറിനു കുമാരനല്ലൂരിലെ ആറാട്ടുകടവിലെത്തും. കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമർപ്പിക്കുന്നതോടെ ജലോവത്സവം സമാപിക്കും.

Follow us on :

More in Related News