Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേനൽ മഴയും, കാറ്റും, മലയോര പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശം

14 Apr 2024 12:21 IST

UNNICHEKKU .M

Share News :


മുക്കം: ശനിയാഴ്ച്ച വൈകിട്ട് മുക്കത്തിൻ്റെ കിഴക്കൻ മലയോര പ്രദേശങ്ങളിലുണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപകമായ കൃഷിനാശങ്ങൾ വിതച്ചു. മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയപ്പെടുന്നു. ആനയാകുന്ന് മമ്മദ് പുളിക്കലിൻ്റെ കൃഷിയിടങ്ങളിലെ 1050 വാഴകൾ കാറ്റിൽ ഒടിഞ്ഞ് തകർന്നത്. കുലച്ച് ഒരു മാസമായ വാഴകളാണ് ന ശിച്ചത്. വളപ്പിൽ കൃഷി ചെയ്ത പപ്പായ മരങ്ങളും ഒടിഞ്ഞ് വീണ് നശിച്ചിട്ടുണ്ട്. ഏകദേശ o രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കച്ചേരിയിലെ ഷാജികുമാറിൻ്റെ രണ്ടര ഏക്കർ വാഴ തോട്ടം കാറ്റിൽ നശിച്ചു.വേണുദാസ് ,തൂങ്ങലിൽ ഹരിദാസ്സൻ, പി.വിജീഷ്, വിനിത് ,വളപ്പിൽ പ്രഭാകരൻ, ഇ.പി. ബാബു ,വിനോദ് മണാശ്ശേരി ' തുടങ്ങി മുക്കം നരസിയിലെ പലയിടത്തും വേനൽമഴ കാറ്റും നാശം വിതച്ചത്.അഗസ്ത്യൻ മുഴിയിൽ വീടിൻ്റെ മുകളിൽ തെങ്ങ് വീണ് അടുക്കള ഭാഗം തകർന്നു. വിട്ടിലുണ്ടായിരുന്ന തങ്കത്തിൻ്റെ തലയിലേക്ക് ഓട് പൊട്ടിവീണ് പരിക്കേറ്റു.തടപ്പറമ്പിൽ സുധാകരൻ്റെ വിടിന് മുകളിൽ മരം വീണ് .മുക്കം അഗ്നി രക്ഷ സേനയും നാട്ടുകാരുo ചേർന്ന് മുരം മിച്ച് മാറ്റി.തടപ്പറമ്പിൽ ഗീതയുടെ പ്ലാവും കടപുഴകി വിണ് കേടുപാടുകൾ സംഭവിച്ചു.അഗസ്ത്യൻ മുഴി നടു തൊടികയിൽ പ്രകാശൻ്റെ വീടിന് മുകളിൽ മരം വീണ് അടുക്കള ഭാഗത്തെ മേൽപ്പുര തകർന്നു.

Follow us on :

More in Related News