Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഴ്ചയുടെ കരുതലുമായി ഉള്ളണം തയ്യിലപ്പടിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

12 Feb 2026 11:28 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കാഴ്ച വൈകല്യങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും നേത്രാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി പരപ്പനങ്ങാടി അൽ റയ്ഹാൻ ഐ കെയർ സെന്ററും നഗരസഭ പതിനൊന്നാം വാർഡും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി. ഉള്ളണം തയ്യിലപ്പടി ലത്തീഫിയ മദ്രസയിൽ വെച്ചാണ് ക്യാമ്പ് നടന്നത്.


തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ അവഗണിക്കപ്പെടുന്ന കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ഒരുക്കിയത്. നഗരസഭ 16-ാം ഡിവിഷൻ കൗൺസിലർ ബഷീർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പതിനൊന്നാം ഡിവിഷൻ കൗൺസിലർ അക്ഷിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ ആരോഗ്യരംഗത്തെ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.


രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അൽ റയ്ഹാൻ ഐ കെയർ സെന്ററിലെ വിദഗ്ധരായ ഒപ്റ്റോമെട്രിസ്റ്റുകൾ പരിശോധനകൾക്ക് നേതൃത്വം നൽകി. പൂർണ്ണമായും സൗജന്യമായി നടന്ന ഈ ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ തുടർചികിത്സാ നിർദ്ദേശങ്ങളും നൽകി.


ചടങ്ങിൽ അബ്ദുൽ വഹാബ് പി.ഒ, ഇബ്രാഹിം ഹാജി മാളിയേക്കൽ, അനിൽ മാഷ്, അസീസ് വി.പി, മമ്മസൻ കുട്ടി,

വാക്കയിൽ സുനിൽ തുടങ്ങിയവർ

ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Follow us on :

More in Related News