Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയില്‍ കാര്‍ഷിക വിളകളുടെയും അവയുടെ മൂല്ല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെയും സംഭരണ വിതരണ കേന്ദ്രം പ്രവര്‍ത്തനാരംഭിക്കുന്നു.

21 Aug 2024 20:24 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കടന്തേരി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ കാര്‍ഷിക വിളകളുടെയും അവയുടെ മൂല്ല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെയും സംഭരണ വിതരണ കേന്ദ്രം പ്രവര്‍ത്തനാരംഭിക്കുന്നു. കടുത്തുരുത്തി കണിയാംപറമ്പില്‍ ബില്‍ഡിംഗില്‍ നാളെ രാവിലെ 11 ന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍, നെല്ലിന്റെ മൂല്ല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. കൃഷി വകുപ്പിന് കീഴില്‍ കല്ലറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂര്‍ മുളക്കുളം, ഞീഴൂര്‍, നീണ്ടൂര്‍, അയ്മനം, അതിരമ്പുഴ പഞ്ചായത്തുകളും ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയും പ്രവര്‍ത്തന പരിധിയുള്ളതാണ് കടന്തേരി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കൃഷി ഓഫീസര്‍ ജോ ജോസ് മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ലോഗോ പ്രകാശനവും ആത്മ കോട്ടയം പ്രോജക്റ്റ് ഡയറക്ടര്‍ എബ്രഹാം സെബാസ്റ്റിയന്‍ പദ്ധതി വിശദീകരണവും നിര്‍വഹിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ജോസ്‌കുട്ടി കാട്ടാത്തുവാലയില്‍ അറിയിച്ചു.

Follow us on :

More in Related News