Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 15:30 IST
Share News :
വൈക്കം: കേരളത്തിൽ ഇന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ വംശീയമായി തന്നെയാണ് മേൽ ജാതിക്കാരും ഭരണകർത്താക്കളും കാണുന്നതെന്നും ക്രൂരമായ പീഡനങ്ങളും അവഗണനകളും തള്ളിക്കളഞ്ഞു കൊണ്ടാണ് പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വൈക്കം സത്രഗ്രഹത്തിൻ്റെ ശതാബ്ദി വേളയിലും ഈ മണ്ണിൽ കുടിൽ കെട്ടി സമരം ചെയ്യേണ്ടി വന്നതെന്നും സർഫാസ് വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ വി.സി. ജെന്നി പറഞ്ഞു. ചെമ്മനത്തുകര ഐഎച്ച്ഡിപി കോളനിയിലെ സ്ഥിര താമസക്കാരായ 11 കുടുബങ്ങൾ പട്ടയം ലഭിക്കുന്നതിനായി വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടത്തുന്ന റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
35 കുടുംബങ്ങളിൽ 24 പേർക്ക് പട്ടയം നൽകിയെങ്കിലും 414 ദിവസമായി കുടിൽ കെട്ടി സമരത്തിനു നേതൃത്വം നൽകി എന്നതിൻ്റെ പേരിലാണ് 11 കുടുബങ്ങൾക്ക് ഭരണ കർത്താക്കൾ പട്ടയം നിഷേധിച്ചതെന്ന് അവർ അഭിപ്രായപ്പെട്ടു. കോളനിയിൽ സ്വന്തമായി വീടും, റേഷൻ കാർഡും, വോട്ടർ കാർഡും, ആധാർ കാർഡുകളുമുള്ള ഈ പാവങ്ങളെയാണ് ഭൂസമരത്തിൻ്റെ നേരവകാശികളായവർ നിഷ്ക്കരുണം നിക്ഷേധിച്ചു പറയുന്നതെന്നും അഭിപ്രായപ്പെട്ടു.
കോളനി നിവാസി സോമസുന്ദരം അധ്യക്ഷത വഹിച്ചു. സർഫാസി വിരുദ്ധ സമിതി സംസ്ഥാന അധ്യക്ഷൻ അഡ്വ. മാനുവൽ, കണ്ണൻ,അപ്പു കാപ്പിൽ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.