Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി, ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്’; ഡോ.കൃഷ്ണനുണ്ണി

30 Dec 2024 12:54 IST

Shafeek cn

Share News :

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഉമ തോമസ് ചികിത്സയിലുള്ള കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. രക്തസമ്മര്‍ദ്ദത്തിലെ നേരിയ വ്യതിയാനം ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ല. എന്നാല്‍ ആശങ്ക പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഉമ തോമസിന് നിലവിലെ ചികിത്സാരീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ട്. സിടി സ്‌കാനിങ് നടത്തിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. പ്രത്യേക മെഡിക്കല്‍ സംഘം ഉമ തോമസിനെ നിരീക്ഷിക്കുന്നുണ്ട്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം, അപകടത്തെ തുടര്‍ന്ന് ജിസിഡിഎ എന്‍ജിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു.


സംഭവത്തില്‍ സംഘാടകരായ മൃദംഗ വിഷന്‍, സ്റ്റേജ് നിര്‍മാതാക്കള്‍ എന്നിവരുടെ പേരില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. അതിനിടെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്ക് എതിരെ പരാതിയുമായി നൃത്താധ്യാപിക രംഗത്ത് എത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ഫീസായി 3500 രൂപ വാങ്ങി. സ്റ്റേഡിയത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നുവെന്നും നൃത്താധ്യാപിക് പറഞ്ഞു.


Follow us on :

More in Related News