Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ വാര്‍ഷികം സംഘടിപ്പിച്ചു

09 Jan 2025 20:30 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: സെന്റ് ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും സംയുക്തമായി സംഘടിപ്പിച്ചു. പാവനാത്മ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ട്രീസ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്‍ര് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. കൊടകര സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ജയ്‌സണ്‍ കരിപ്പായി വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ലാക്കല്‍ മാനേജര്‍ സിസ്റ്റര്‍ ജ്യോതിസ് സമ്മാന ദാനം നിര്‍വഹിച്ചു. പ്രധാനധ്യാപിക സിസ്റ്റര്‍ സംഗീത, സ്റ്റാഫ് സെക്രട്ടറി റോസ്‌മോള്‍ ജോസ് , പഞ്ചായത്തംഗം പ്രനില ഗിരീശന്‍, പി.ടി.എ പ്രസിഡന്‍ര് വി.ആര്‍. രഞ്ജിത്ത് , ഫാ. ഫ്രാങ്ക്‌ളിന്‍ പാറശ്ശേരി, ഉപപ്രധാനധ്യാപിക സിസ്റ്റര്‍ പ്രവീണ തെരേസ്, ഷാജി കാളിയങ്കര, ലിജി ജോബി, ബ്ലെസ്സി ബാബു, ആഗ്‌ന മേരി ജിജു എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന റോഷ്‌നി ഇഞ്ചോടി, സിസ്റ്റര്‍ അല്‍ഫോന്‍സ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.  

Follow us on :

More in Related News