Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറയൂര്‍ ചിന്നാര്‍ മൂന്നാര്‍ സംസ്ഥാനന്തരപാതയില്‍ ആനകളുടെ വിളയാട്ടം

25 Jan 2025 19:44 IST

ജേർണലിസ്റ്റ്

Share News :



മറയൂര്‍: മറയൂര്‍ ചിന്നാര്‍ മൂന്നാര്‍ സംസ്ഥാനതല പാതയില്‍ കാട്ടാന കൂട്ടത്തിന്റെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മറയൂര്‍ ചിന്നാര്‍ പാതയിലും മറയൂര്‍ മൂന്നാര്‍ പാതയിലുമായി കാട്ടാനകള്‍ ഇറങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മറയൂര്‍ ചിന്നാര്‍ ഉദുമല്‍പേട്ട പാതയില്‍ ഏഴു മഴയാന്‍ ക്ഷേത്ര പാതയ്ക്ക് സമീപം കുട്ടിയും പിടിയാനയും നടന്നത് ഗതാഗതം തടസപ്പെടുത്തി. മറയൂര്‍ ചിന്നാര്‍ റോഡില്‍ ഒന്നരക്കൊമ്പന്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി. വനത്തിലിറങ്ങി ഇന്നലെ രാത്രി ഒറ്റയാന്‍ കെ.എസ്.ആര്‍.ടി.സി ബസിന് മുന്‍പില്‍ ഒറ്റയാന്‍ അരമണിക്കൂറോളം മുന്നോട്ട് നടന്ന് ഗതാഗതം തടസപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി മറയൂര്‍ മൂന്നാര്‍ റോഡില്‍ കന്നിമല ഭാഗത്ത് പടയപ്പയി ഇറങ്ങി വാഹനത്തിന് നേരെ എത്തിയിരുന്നു. പ്രദേശത്ത് കൃഷികള്‍ സ്ഥിരമായി നാശനഷ്ടം വരുത്തിവരുന്ന കാട്ടാനക്കൂട്ടങ്ങള്‍ ഇപ്പോള്‍ യാത്രക്കാര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്. 


Follow us on :

More in Related News