Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 20:14 IST
Share News :
ചെമ്പുച്ചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം മാര്‍ച്ച് ഒന്നിന് കൊടിയേറുമെന്നും മാര്‍ച്ച് ഏഴിന് പൂരം കാവടി മഹോത്സവം ആഘോഷിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ നാലുമണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 4:30ന് മഹാ ഗണപതിഹോമം, പ്രഭാതപൂജ, രാവിലെ എട്ടുമണിക്ക് കൊടിയേറ്റം നടക്കും. തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ കൊടിയേറ്റവും ഉണ്ടായിരിക്കും. ഉത്സവ ദിവസമായ മാര്‍ച്ച് 7 വെള്ളിയാഴ്ച വെളുപ്പിന് മൂന്നിന് നിര്‍മ്മാല്യദര്‍ശനം, നാലിന് മഹാഗണപതി ഹോമം, രാവിലെ ആറിന് പ്രഭാത പൂജ, കലശാഭിഷേകം, 9 മുതല്‍ 11 വരെ പൂരം എഴുന്നള്ളിപ്പ്. 11.10മുതല്‍ കാവടിയാട്ടം. 11. 30 മുതല്‍ 1. 30 വരെ കാവടി കൂടിയാട്ടം എന്നിവയും ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 4 30 മുതല്‍ 7 മണി വരെ കാഴ്ച ശീവേലി, 5.30 മുതല്‍ 6 30 വരെ കുടമാറ്റവും തുടര്‍ന്ന് വിവിധ വിവിധ ദേശക്കാരുടെ നാദസ്വരക്കച്ചേരിയും ആകാശ വിസ്മയവും ഉണ്ടായിരിക്കും. കൊടകരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്‍ ക്ഷേത്രം ഭാരവാഹികളായ സുനില്‍കുമാര്‍ കൈമാ പറമ്പില്‍, ശ്രീധരന്‍ കളരിക്കല്‍,സുഷാന്ത് ചിന്നങ്ങത്ത് എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.