Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ട് അഭ്യർത്ഥനയുമായി തഞ്ചാവൂരിൽ നിന്ന് സംഘം '.

23 Apr 2024 13:59 IST

UNNICHEKKU .M

Share News :



മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ രാജ്യം ഉറ്റുനോക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി പേരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ രാഹുൽ ഗാന്ധിക്ക് വേണ്ടി മുക്കം, അരീക്കോട്, നിലമ്പൂർ എന്നിവിടങ്ങളിൽ പ്രചാരണത്തിനായെത്തിയത് . സാധാരണ പ്രചാരണങ്ങളിൽ നിന്നും വേറിട്ടതായിരുന്നു ഇവരുടേത്. ജനങ്ങളെ നേരിൽ കണ്ട് നോട്ടിസ് നൽകി ഗാന്ധിയൻ മാർഗത്തിലുള്ള പ്രചാരണങ്ങളാണ് ഇവർ നടത്തിയത്. കടുത്ത ചൂടിനെ വകവയ്ക്കാതെ ആളുകൾ കൂട്ടമായി നിൽക്കുന്ന പൊതുയിടങ്ങളിൽ എത്തിയാണ് ഇവർ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വൻഭൂരിപക്ഷത്തോടെ വിജയിക്കേണ്ടതിന്റെ ആവശ്യകതയും ഗാന്ധി കുടുംബത്തിൻ്റെ ത്യാഗങ്ങൾ വിളിച്ചുപറഞ്ഞും ഉദ്ബോധിപ്പിച്ചുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. ഗാന്ധിയനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ ശിവഗ്നാനം, തഞ്ചാവൂർ ജില്ലാ കോൺഗ്രസ് ലീഗൽ വിങ് പ്രസിഡൻ്റ് അഡ്വ. ജോൺസൺ, പളനിയപ്പൻ, കരുണാനിധി, സെന്തിൽ, തങ്കരാജ്, രാം മൂർത്തി എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് മൂന്നു ദിവസങ്ങളിലായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ നേരിൽ കണ്ട് രാഹുൽ ഗാന്ധിക്കായി വോട്ടഭ്യർഥിച്ചത്.


മുക്കം: തഞ്ചാവൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ രാഹുൽ ഗാന്ധിക്ക് വേണ്ടി മുക്കം ബസ്റ്റാൻഡിൽ വോട്ടഭ്യർഥിക്കുന്നു

Follow us on :

More in Related News