Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകദിന സൗജന്യ ഗ്ലാസ് പെയ്ന്റിങ് പരിശീലനം സംഘടിപ്പിച്ചു

12 Apr 2024 14:34 IST

Rinsi

Share News :

പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിൻ്റെ

ആഭിമുഖ്യത്തിൽ സൗജന്യ ഗ്ലാസ് പെയിൻ്റിങ് പരിശീലനം സംഘടിപ്പിച്ചു. 

മടത്തറക്കാണി ഗവ.ഹൈസ്കൂളിൽ നടന്ന പരിശീലന പരിപാടി സ്കൂൾ പി.ടിഎ പ്രസിഡന്റ് എസ്. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ജെ. പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. 

പ്രധാനാധ്യാപിക ബിന്ദു. ടി.എസ്, അധ്യാപിക സന്ധ്യ. എസ് ,എൻ.സി.ഡി.സി പി.ആർ. ഒ കോഡിനേറ്റർ അൽ അമീന, പി ആർ ഒ ജയശ്രീ. എസ്, തുടങ്ങിയവർ പങ്കെടുത്തു.

പരിശീലനത്തിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജ്യനമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രയിം ചെയ്ത് നൽകുകയും ചെയ്തു.

Follow us on :

More in Related News