Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് സംഘങ്ങൾ കടത്തികൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

30 Jul 2024 12:30 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി : കഞ്ചാവ് സംഘങ്ങൾ കടത്തികൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വാകത്താനം ഗവ ആശു പത്രിയ്ക്ക്പടിഞ്ഞാറ് ഭാഗത്തുള്ള പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ മേഖല കേന്ദ്രീകരിച്ച് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഈ പുരയിടത്തിലേക്ക് രാത്രിയിൽ പുറത്ത് നിന്നുമുള്ള വർ കയറിപ്പോവുന്നത് കണ്ടവർ ഉണ്ട് . വിവരം അറിഞ്ഞ് എക്സൈസ് എത്തി മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പൊതികളിലും ഞെരുക്കി 'ബോൾ' ആകൃതിയിലാക്കിയ കഞ്ചാവ് സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി വരിഞ്ഞ് കെട്ടിയിരുന്നു. ഈ സ്ഥലത്തിനടുത്ത് നിന്നും കഞ്ചാവ് മാഫിയയിലെ രണ്ട് പ്രധാനികളെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് എക്സൈസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ അനു .വി .ഗോപിനാഥ് , ബൈജു മോൻ K C, അനിൽ കമാർ KK പ്രിവന്റീ വ് ഓഫീസർ നിഫി ജേക്കബ് സി വിൽ എക്സൈസ് ഓഫീസർ അനീഷ് രാജ് KR, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത KV എക്സൈസ് ഡ്രൈവർ ജോഷി എന്നിവരും പങ്കെടുത്തു.




Follow us on :

More in Related News