Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരുണാചൽ പ്രദേശിലെ തവാങിലുണ്ടായ അപകടം

17 Jan 2026 22:51 IST

PALLIKKARA

Share News :

 അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ തണുത്തുറഞ്ഞ സേല തടാകത്തിൽ കാലുകുത്തിയതിനെ തുടർന്ന് മുങ്ങിമരണപ്പെട്ട കേരളത്തിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളുടെയും മൃതദേഹം കണ്ടെടുത്തു. 

കൊല്ലം സ്വദേശിയായ ദിനു (26), മലപ്പുറം സ്വദേശിയായ മാധവ്.എം.മേനത്ത് (23) എന്നിവരാണ് മരിച്ച വിനോദസഞ്ചാരികൾ.മണിക്കൂറുകൾ നീണ്ട തിരച്ചിലിനുശേഷം ശനിയാഴ്ച രാവിലെയാണ് മാധവിന്റെ മൃതദേഹം കണ്ടെത്തിയത്. തണുത്തുറഞ്ഞ തടാകത്തിനു മുകളിൽ നടക്കുന്നതിനിടെ മഞ്ഞുപാളികൾ തകർന്നു താഴേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഏകദേശം 13,700 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്,  അരിയല്ലൂർ സ്വദേശി മാധവ് എം മേനാത്തിന്റെ  മൃതദേഹം പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ് ബോഡി ഗോഹട്ടിയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. നാളെ രാവിലെ 5 മണിയോടെ ഗോഹട്ടിയിലെത്തും. അവിടെനിന്നു വിമാന മാർഗം വൈകുന്നേരത്തോട് കൂടി ബോഡി വീട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോഷ് കോയമ്പത്തൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് മാധവ്. പിതാവ് : മധു മേനാത്ത്(അരിയല്ലൂർ എം വി എച്ച് എസ് എസ് ഹയർ സെക്കന്ററി, അധ്യാപകൻ ) മാതാവ് : ഷീജ. എൻ (വ്യാസ വിദ്യാനികേതൻ സ്കൂൾ അധ്യാപിക) സഹോദരി : മീര മധു (10 - ക്ലാസ് വിദ്യാർത്ഥിനി )


Follow us on :

More in Related News