Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 17:21 IST
Share News :
വൈക്കം: സത്യഗ്രഹ സമരത്തിന്റെ ഗതിനിശ്ചയിച്ച സമര നായകരിൽ പ്രമുഖനായിരുന്ന കെ. പി .കേശവമേനോന് വൈക്കത്ത് സ്മാരകം നിർമ്മിക്കണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കെ.പി. കേശവമേനോൻ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
സ്വാതന്ത്ര സമര സേനാനിയും വൈക്കം
സത്യഗ്രഹ സമര നായകനും തലമുറകൾക്ക് വെളിച്ചം പകർന്ന എഴുത്തുകാരനും കെ.പി.സി.സി.യുടെ ആദ്യകാല സെക്രട്ടറിയുമായിരുന്ന
കെ.പി.കേശവമേനോന്റെ 46-ാമത് ചരമ വാർഷികദിനത്തോടനുബന്ധിച്ചാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി വർഷത്തിൽ വൈക്കത്ത് കെ.പി.കേശവമേനോന് ഉചിതമായ സ്മാരകംനിർമ്മിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു. വി.ടി. ജെയിംസ്,ജോൺ തറപ്പേൽ,എസ്.ശ്യാംകുമാർ, പോൾ തോമസ്, എം.കെ. ബഷീർ, റെജി തോമസ്, കെ.കെ. ബിനുമോൻ, സി.എ. നൗഷാദ്, കെ.എസ്. ജിജിമോൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.