Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൈഫുന്നീസക്ക് അദാലത്തിന്റെ കരുതല്‍; ഉപജീവനത്തിനായി ഫോട്ടോസ്റ്റാറ്റ് മെഷീന്‍ നല്‍കും

14 Jan 2025 21:27 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഭിന്നശേഷിക്കാരിയായ സൈഫുന്നീസക്ക് തുണയായി ‘കരുതലും കൈത്താങ്ങും’ അദാലത്ത്. സ്വന്തം കടയിലേക്ക് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വാങ്ങി നല്‍കണമെന്ന അഭ്യര്‍ഥനയുമായാണ് ഭിന്നശേഷിക്കാരിയായ ചേറൂര്‍ ചാക്കീരി സൈഫുന്നീസ (40) കൂരിയാട് ജെംസ് പബ്ലിക് സ്കൂളില്‍ നടന്ന തിരൂരങ്ങാടി താലൂക്ക് അദാലത്തിനെത്തിയത്.

കഴിഞ്ഞ എട്ടു വര്‍ഷമായി ചേറൂര്‍ വില്ലേജ് ഓഫീസിന് സമീപം സേവന കേന്ദ്രം നടത്തുകയാണ് സൈഫുന്നീസ. വില്ലേജ് ഓഫീസിലെത്തുന്ന അപേക്ഷകരെ അപേക്ഷകള്‍ എഴുതാന്‍ സഹായിച്ചും രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്തു നല്‍കിയുമാണ് ഉപജീവനം കഴിഞ്ഞു വന്നിരുന്നത്. ശേഷി കുറഞ്ഞ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ മാത്രമാണ് കടയിലുള്ളതെന്നും കൂടുതല്‍ പകര്‍പ്പുകള്‍ എടുക്കാന്‍ സാധിക്കുന്ന ഒരു മെഷീന്‍ അനുവദിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു സൈഫുന്നീസയുടെ ആവശ്യം.


പ്രായമായ പിതാവും മാതാവും മൂന്നു അനിയത്തിമാരും ഒരു അനിയനുമടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം സൈഫുന്നീസയുടെ കടയില്‍ നിന്നുള്ള വരുമാനമായിരുന്നു. മന്ത്രി വി. അബ്ദുറഹിമാന്‍ സൈഫുന്നീസയുടെ പരാതികള്‍ കേട്ടു. ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചോ വ്യവസായ വകുപ്പിന്റെ സഹായത്തോടെ പി.എം.ഇ.ജി.പി പദ്ധതി ഉപയോഗിച്ചോ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വാങ്ങി നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു. കടയിലേക്ക് ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ലഭിച്ച സന്തോഷത്തോടെയാണ് സൈഫുന്നീസ അദാലത്തില്‍ നിന്നും മടങ്ങിയത്.

Follow us on :

More in Related News