Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 21:18 IST
Share News :
തൊടുപുഴ: തന്റെ ജീവിതം അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജിലെ ഷെഫീഖിന്റെ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലാണെന്ന തിരിച്ചറിവ് രാഗണിയെ തളര്‍ത്തുന്നില്ല....വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കുഞ്ഞിന് നീതി കിട്ടിയെന്ന് കണ്ണീര്‍ പൊഴിക്കുന്നതിനിടയിലും ചെറു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു. സ്വന്തം കുഞ്ഞിനെപോലെയാണ് രാഗിണിയെന്ന പോറ്റമ്മ 2013 മുതല്‍ അവനെ താലോലിച്ച് വളര്‍ത്തുന്നത്. അതിന് അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് എല്ലാ സഹായ സഹകരണവും നല്‍കി വരുന്നു. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മടികൂടാതെ നടത്തികൊടുക്കുന്നു. ഷെഫീഖിനെ ഉപേക്ഷിച്ചുള്ള ഭാവി ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ലെന്ന് രാഗിണി പറയുന്നു. വല്ലകാലത്തും സ്വന്തം വീട്ടില്‍ പോകുന്നതുപോലും ഷെഫീഖുമായാണ്. സാമൂഹിക നീതി വകുപ്പില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ രണ്ടുമാസം മുമ്പ് രാഗിണിക്ക് നിയമനം ലഭിച്ചിരുന്നു. രാഗിണി ഷെഫീഖിന് അമ്മ തന്നെയാണ്. കോലാഹലമേട് സ്വദേശിനി എ.എച്ച് രാഗിണി ഏലപ്പാറ ഉപ്പുകുളം അംഗന്‍വാടിയിലെ സഹായിയായിരുന്നു. 2013 ഓഗസ്റ്റ് 13നാണ് സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പുഷ്പാകരനും കെ.ഡി.എസ് ഓഫീസര്‍ ശോഭനകുമാരിയും കുഞ്ഞുഷെഫീഖിന്റെ ശുശ്രൂഷകള്‍ക്ക് സഹായം അഭ്യര്‍ഥിച്ചത്. വെല്ലൂര്‍ സി.എം.സി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഷെഫീഖിന്റെ അവസ്ഥ കരളലിയിക്കുന്നതായിരുന്നു. തലചരിച്ച് അബോധാവസ്ഥിലായിരുന്ന കുഞ്ഞില്‍ അവശേഷിച്ചത് ജീവന്റെ തുടിപ്പ് മാത്രം. ശരീരമാസകലം മുറിവുണങ്ങിയ പാട്. വായിലൂടെ നുരയുംപതയും. ശരീരത്തിന് പിങ്ക്നിറം. ഓഗസ്റ്റ് 22ന് വാര്‍ഡിലേക്ക് മാറ്റി. ഷെഫീഖിന്റെ ഇടത് ചൂണ്ടുവിരല്‍ അനങ്ങിയത് ആശ്വാസമായി. കേരളത്തിലേക്ക് ജീവനോടെ കൊണ്ടുവരണമെന്ന് അന്നുമുതല്‍ ആഗ്രഹിച്ചു.
ഓഗസ്റ്റ് 22മുതല്‍ രാഗിണിയുടെ കൈകളിലാണ് അവരുടെ വാവച്ചി ഉറങ്ങുന്നത്. ഒരുവര്‍ഷത്തോളം ആശുപത്രയിലെ ഒരുവാര്‍ഡില്‍ കഴിയേണ്ടിവന്നു. 2014 ജൂലൈ 21ന് പെരുമ്പിള്ളിച്ചിറ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഷെഫീഖിന്റെ സംരക്ഷണം ഏറ്റൈടുത്തു. ആദ്യമായി ഷെഫീഖ് അമ്മേ എന്ന് വിളിച്ചത് ഇന്നും രാഗിണിക്ക് കേള്‍ക്കാം. തലച്ചോറിന്റെ ഇടതുഭാഗത്ത് ക്ഷതമേറ്റ ഷെഫീഖിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെങ്കിലും രാഗിണിയുടെ പരിചരണത്തില്‍ അവന്റേതായ ശൈലിയില്‍ സംസാരിക്കാനും ആളുകളെ തിരിച്ചറിയാനുമാകും.
Follow us on :
More in Related News
Please select your location.