Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർമ്മാണം തീരാറായ ഇരുനില വീട് തകർന്ന് വീണു

21 Jul 2024 20:38 IST

Anvar Kaitharam

Share News :

നിർമ്മാണം തീരാറായ ഇരുനില വീട് തകർന്ന് വീണു


പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂരിൽ നിർമ്മാണം പൂർത്തിയാകാറായ ഇരുനില വീട് തകർന്നു വീണു. മുനമ്പം കവലയിലെ ഓട്ടോ ഡ്രൈവറും മുസ്‌ലിം ലീഗ് നീണ്ടൂർ ശാഖാ കമ്മിറ്റി അംഗവുമായ മുല്ലക്കര ഷിയാസിന്റേതാണ് വീട്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നാല് വർഷം മുമ്പാണ് വീടുപണി ആരംഭിച്ചത്. കരിങ്കല്ല് കൊണ്ട് തറകെട്ടി, ചെങ്കല്ലിലാണ് ചുമരുകൾ പണിതത്. ഒന്നാം നിലയുടെ വാർക്ക കഴിഞ്ഞതോടെ സാമ്പത്തിക പ്രയാസത്തിലായതിനാൽ തുടർന്നുള്ള പണികൾ നിലച്ചിരിക്കുകയായിരുന്നു

കഴിഞ്ഞ മാസമാണ് മുകൾ നിലയുടെ പണികൾ വീണ്ടും ആരംഭിച്ചത്. വാർക്ക കഴിഞ്ഞു സ്റ്റെയർ റൂമിന്റെ പണിയാണ് നടന്നുകൊണ്ടിരുന്നത്. ശനിയാഴ്ച്ച നാല് ജോലിക്കാരുണ്ടായിരുന്നു. ഞായറാഴ്ച്ചയും ജോലി തീരുമാനിച്ചിരുന്നതിനിടെ പുലർച്ചെയാണ് തകർന്നു വീണത്.

ഷിയാസും കുടുംബവും നിർമ്മാണത്തിലുള്ള വീടിന് തൊട്ടടുത്ത് ഷെഡ് വച്ചുകെട്ടിയാണ് താമസം. തുടർച്ചയായ മഴ മൂലം ചെങ്കല്ല് കുതിർന്ന് ദുർബലമായതിനെ തുടർന്ന് ഭാരം താങ്ങാനാവാതെ തകർന്നതാണെന്നാണ് നിഗമനം.

സംഭവമറിഞ്ഞ് തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, വടക്കേക്കര വില്ലേജ് ഓഫീസർ സന്ധ്യ, മുസ്‌ലിം ലീഗ് പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ അബ്ദുൽ കരീം, ജനറൽ സെക്രട്ടറി കെ.കെ.അബ്ദുല്ല, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.


Follow us on :

More in Related News