Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2025 09:29 IST
Share News :
മലപ്പുറം : ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കം. വരാചാരണം എ.ഡി.എം. എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ ഒന്‍പതിന് കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടർക്ക് വേണ്ടി എ.ഡി.എം. പുഷ്പാര്‍ച്ചനയും ഹാരാർപ്പണവും നടത്തി. തുടർന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധിദര്‍ശന്‍ സമിതി, നെഹ്റു യുവകേന്ദ്ര, ജില്ലാ സര്‍വോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടത്തിയത്.
ചടങ്ങിൽ ഗാന്ധി ദർശൻ സമിതി ജില്ലാ ചെയർമാൻ പി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ അനിഷ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ. മുഹമ്മദ് ഷെരീഫ്, സർവ്വോദയ മണ്ഡലം ജനറൽ സെക്രട്ടറി വി. രഞ്ജിത്, ഗാന്ധി ദർശൻ സമിതി ജില്ലാ ട്രഷറർ സി.എ. റസാഖ്, എം.മുകുന്ദൻ, ടി. മോഹനൻ, പി.അസ്മാബി, വി.പി.നീന , കെ. പ്രസന്നകുമാരി, പി.കൃപരാജ്, തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ സംബന്ധിച്ചു.
വാരാഘോഷത്തിൻ്റെ ഭാഗമായി ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ - കോളെജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഏഴു ദിവസം ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികളും നടക്കും.
Follow us on :
Tags:
More in Related News
Please select your location.