Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 12:42 IST
Share News :
തെരുവ്‌നായ് ശല്യം വര്‍ധിച്ചതായി പരാതി
മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം മറ്റത്തൂരിലെ വാസുപുരത്തി ഒരു കൂട്ടം തെരുവുനായ്ക്കള്‍ വിദ്യാര്‍ഥികളെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.സമീപത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ജി.രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. തെരുവുനായ് ശല്യം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷനും മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിവേദനം നല്‍കിയതായി രവീന്ദ്രനാഥ് പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.