Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 15:23 IST
Share News :
നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഈ വര്‍ഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വില്‍പന നടത്തിയിരുന്ന അരിക്ക് ഇപ്പോള്‍ 22 രൂപയ്ക്കാണ് വില്‍ക്കുന്നത്. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലായാണ് വില്‍പന. തുടക്കത്തില്‍ തൃശൂര്‍, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വന്‍വിലക്കുറവുണ്ട്.
ഓരോ ജംഗ്ഷനിലും വണ്ടിയില്‍ അരിയെത്തിച്ചാണ് വില്‍പന നടത്തുന്നത്. നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എന്‍സിസിഎഫിലൂടെയാണ് വില്‍പന. വന്‍കിട ധാന്യപ്പൊടി കമ്പനികള്‍ക്ക് ഉയര്‍ന്ന അളവില്‍ ഗോതമ്പും ലഭ്യമാക്കുന്നുണ്ട്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'വാല്യുജംഗ്ഷനില്‍' രജിസ്റ്റര്‍ ചെയ്ത് വേണം ടെന്‍ഡറില്‍ പങ്കെടുക്കാന്‍. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ട് വരെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ടെന്‍ഡറില്‍ പങ്കെടുക്കാം. ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഗോതമ്പ് വില്‍പനയ്ക്ക് എത്തിയിരുന്നില്ല. ഒരു കമ്പനിക്ക് കുറഞ്ഞത് 1 ടണ്‍ മുതല്‍ 10 ടണ്‍ വരെ ഗോതമ്പ് വാങ്ങാന്‍ അവസരമുണ്ട്. വിവിധ ജില്ലകളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. 25.76 മുതല്‍ 26.80 വരെയാണ് വിലയില്‍ വരുന്ന വ്യത്യാസം.
Follow us on :
Tags:
More in Related News
Please select your location.