Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

19 Nov 2025 11:57 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കോഴിക്കോട് പ്രൊവിഡൻസ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി ഏകരൂൽ സ്വദേശി വഫ ഫാത്തിമ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ പതിമംഗലം ഭാരത് പെട്രോൾ പമ്പിന് സമീപമാണ് അപകടം. പടനിലം ഭാഗത്ത് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന വഫയുടെ സ്കൂട്ടറിൽ എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Follow us on :

More in Related News