Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷന്‍ 2031: കായിക സെമിനാറില്‍ അടിസ്ഥാനഅടിസ്ഥാന വികസനത്തിന് പ്രാധാന്യം നല്‍കി പാനല്‍ ചര്‍ച്ച

04 Nov 2025 13:51 IST

Jithu Vijay

Share News :

മലപ്പുറം : വിദഗ്ധരുടെ സഹായത്തോട് കൂടി കുട്ടികളുടെ ജനിതകമായ സാധ്യതകളും കായികപരമായ കഴിവുകളും തിരിച്ചറിയുന്നതിനായി വിവിധ സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്ന് വിഷന്‍ 2031-കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ആവശ്യപ്പെട്ടു. ഓരോ പഞ്ചായത്ത്, നഗരസഭ തലങ്ങളിലും മാതൃക പരിശീലന കേന്ദ്രങ്ങള്‍, റീജിയണല്‍ കായിക അക്കാദമികള്‍, ഹോസ്റ്റലുകള്‍ എന്നിവ സ്ഥാപിക്കണം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാറിന്റെ ഭാഗമായി 'കായിക പ്രതിഭാ നിര്‍ണ്ണയവും ഗ്രാസ്സ്റൂട്ട് വികസനവും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നത്. 


സ്‌കൂള്‍-കോളേജ് തലങ്ങളില്‍ കൂടുതല്‍ വിനോദമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുക, കേരളത്തിലെ കായിക മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തി സ്‌പോര്‍ട്‌സ് ഹബ്ബുകളാക്കി മാറ്റുക, മികച്ച കായിക പ്രതിഭകള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ സ്വകാര്യ പിന്തുണയോടെ അത്‌ലറ്റ് ദത്തെടുക്കല്‍ പദ്ധതി ആരംഭിക്കുക, കായിക ടൂറിസം വഴി സാമ്പത്തിക വരുമാനം വര്‍ധിപ്പിച്ച് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു. 


കാസര്‍ഗോഡ് ഗവ. കോളേജ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അസി. പ്രൊഫസര്‍ ഡോ. സി. ആര്‍.അജേഷ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചീഫ് അത്‌ലറ്റിക് കോച്ച് രാജ് മോഹന്‍, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്റ്റാലിന്‍ റാഫേല്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ജോ ജോസഫ് ചര്‍ച്ചയുടെ മോഡറേറ്ററായി.

Follow us on :

More in Related News