Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 20:30 IST
Share News :
മുക്കം:പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരവും മുനിസിപ്പല്‍ ആക്റ്റ് പ്രകാരവും ഉള്ള കനത്ത നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരസഭാ പരിധിയില്‍ സെപ്റ്റിക്ടാങ്ക്മാലിന്യംതള്ളിയവരെക്കൊണ്ടുതന്നെ സ്ഥലത്തുനിന്ന് എടുത്തുമാറ്റിക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. കല്ലുരുട്ടി തറോല്‍ മിനി സ്റ്റേഡിയത്തിന്‍റെ അടുത്ത വയലിലും കുറ്റിപ്പാലയിലും മലിനജലവും മറ്റും തള്ളിയ സംഭവത്തില്‍ വാഹന ഉടമക്കെതിരെ കേരള മുനിസിപ്പല്‍ ആക്റ്റ് 340 (ബി) പ്രകാരമാണ് നഗരസഭാ സെക്രട്ടറി പിഴ ചുമത്തിയത്. നഗരസഭയുടെ സമീപ പഞ്ചായത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും അബ്ദുള്‍ റൗഷ്, കൈതവളപ്പില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL-58F 8144 നമ്പര്‍ വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്നത്. നഗരസഭയുടെ പരാതിപ്രകാരം മുക്കം പോലീസ് ആണ് കുറ്റക്കാരെ കണ്ടെത്തിയത്. നഗരസഭ ഭരണസമിതിയും ആരോഗ്യ വിഭാഗവും കല്ലുരുട്ടി പരിസരവാസികളും ചേര്‍ന്ന് കല്ലുരുട്ടി പ്രദേശത്ത് നിക്ഷേപിച്ചിട്ടുള്ള അവശേഷിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിച്ചവരെക്കൊണ്ടുതന്നെ എടുത്തുമാറ്റിച്ചു. തുടര്‍ന്ന് മുക്കം പോലീസ് അധികാരികളുടെ ഭാഗത്തുനിന്നുള്ള നടപടികളും ഉണ്ടാകും. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മാലിന്യം തള്ളിയത്. തുടര്‍ന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവന്‍റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സംഘം പ്രസ്തുത സ്ഥലത്തും സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. കുറ്റിപ്പാല അയ്യപ്പ സേവാസമിതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിക്ഷേപിച്ച മാലിന്യങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നഗരസഭ മണ്ണിട്ടു മൂടിയിരുന്നു.
നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു, വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി, ആരോഗ്യ സ്റ്റാന്‍റിുംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ പ്രജിത പ്രദീപ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, വേണു കല്ലുരുട്ടി. എം.ടി. വേണുഗോപാലന്‍ എന്നിവര്‍ പ്രദേശത്ത് എത്തുകയും നടപടി സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.