Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2024 12:49 IST
Share News :
കടുത്തുരുത്തി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം താൽക്കാലികം മാത്രമാണെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി വിലയിരുത്തി. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി കരുത്ത് തെളിയിക്കും.
ജനാധിപത്യ കേരളാകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും മെറ്റൽ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനും മായ അഡ്വ: ഫ്രാൻസീസ് തോമസ്,ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, രാഖി സഖറിയാ ,പ്രൊഫ:അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി, പാപ്പച്ചൻ വാഴയിൽ,അനിൽ വെങ്ങണിക്കൽ, അനിൽ കാട്ടാത്തു വാലയിൽ ,സന്ദീപ് മങ്ങാട്,അജിത്ത് സദാ നന്ദൻ വെങ്ങണിക്കൽ , തുടങ്ങിയവർ പ്രസംഗിച്ചു. ഞീഴൂർ മണ്ഡലം സെക്രട്ടറിയായി അജിത്ത് സദാനന്ദൻ വെങ്ങണിക്കലിനെ നിയമിച്ചതായി നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.