Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 19:45 IST
Share News :
കോൺഗ്രസ് നേതൃ പഠനക്യാമ്പ്
പറവൂർ: ചേന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃ പഠനക്യാമ്പ് സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് മനോഹർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ പഠന ക്ലാസ് നടത്തി. കെ ശിവശങ്കരൻ, ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി എസ് രഞ്ജിത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി എ ഹരിദാസ്, ബ്ലോക്ക് സെക്രട്ടറിമാരായ അഗസ്റ്റിൻ ആലപ്പാട്ട്, ബെന്നി പുളിക്കൽ, ഷിനു പനക്കൽ, പോൾ ലൂയിസ്, ചേന്ദംമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എസ് ജയപ്രകാശ്, മഹിളാ കോൺഗ്രസ് നേതാക്കളായ ബിൻസി സോളമൻ ഷൈജ സജീവ് മുതിർന്ന നേതാവ് ടി എസ് പങ്കജാക്ഷൻ ടിജി ജയരാജ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീരാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർജുൻ ബേബി എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.